Tuesday, April 16, 2013

വീണ്ടും സജീവമാകുവാന്‍ മോഹം ....

അഞ്ച് വര്‍ഷമായി ഇതിലെന്തെങ്കിലും പോസ്റ്റ്‌ ചെയ്തിട്ട്.
വീണ്ടും ഒരു അഷ്ടമി കൂടി വന്നിരിക്കുന്നു.  സാധിക്കുമോ എന്നറിയില്ല  കുറെ വിശേഷങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നു.

Sunday, December 02, 2007

വൈക്കഷ്ടമി സമാപിച്ചു...

ഇനി നാളെ മുതല്‍ ..? ഞങ്ങള്‍ വൈക്കംകാര്‍ക്ക് എല്ലാ അഷ്ടമി കഴിയുമ്പോഴും തോന്നാറുണ്ട് പന്ത്രണ്ട് ദിവസം എത്ര വേഗം കടന്ന് പോയി എന്ന്. പിന്നെ ശബരിമലക്കാലം ആയതിനാല്‍ തിരക്കു് കുറയുകയില്ല. അല്ലെങ്കില്‍ വീട്ടില്‍നിന്ന് എല്ലാപേരും പെട്ടെന്ന് പോകുമ്പോഴുള്ള ഒരു ഫീലിംഗ് വരും.

അഷ്ടമി പ്രാതല്‍
പ്രാതല്‍ വിളമ്പാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. 151 പറ അരിയുടെ സദ്യ ! ഉച്ചയ്ക്ക് 12.00 മണിയോടെ ആരംഭിച്ചു. വിശാലമായ ഊട്ടുപുര. മുകളിലെ നിലയിലും താഴെയുമായി ഒരു പന്തിയില്‍ 2000 ഓളം ഭക്തജനങ്ങള്‍. രാവിലെ 7.30 മുതല്‍ ക്യൂവില്‍ സ്ഥാനം പിടിച്ചിരുന്നു. വൈകിട്ട് 4.00 മണിയോട് അടുത്ത് വരെ വിളമ്പി. വൈക്കത്തപ്പന്റെ പ്രസാദം അല്പമെങ്കിലും കിട്ടുവാന്‍ അതുകഴിഞ്ഞും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു.
വൈക്കത്തമ്പലത്തിലെ പ്രധാനവഴിപാട് ആയ എല്ലാ ദിവസവും ഉള്ള പ്രാതല്‍ നടത്തുന്നതിന് മുന്‍പ്‌ വളരെ കാലെകൂട്ടി ബുക്ക് ചെയ്യണമായിരുന്നു. നാമുദ്ദേശിക്കുന്ന ദിവസങ്ങളില്‍ ഇപ്പോള്‍ ലഭിക്കുവാന്‍ കൂടുതല്‍ പേരേ ഒന്നിച്ച് ഉള്‍പ്പെടുത്തി ബുക്കിംഗ് എടുക്കുന്നുണ്ട്. ഒരു പറയ്ക്ക് ഇപ്പോള്‍ 2300/- രൂപയാണ് ഈടാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം പി. ഒ., വൈക്കം. പിന്‍. 686 141.
ഫോണ്‍. 04829 215812.

അഷ്ടമി വിശേഷം

അഷ്ടമി പ്രാതലിനായി ഒരുക്കി വെച്ചിരിക്കുന്ന പച്ചക്കറികള്‍. ഞാന്‍ ക്ലിക്കിയ സമയം അവിടെ മാറിനിന്നിരുന്ന ഒരു ചേച്ചി മുന്നിലൂടെ ഓടിപ്പോയെന്ന് പിന്നീടാണ് അറിഞ്ഞത്‌.
അഷ്ടമിദിവസം നടന്ന പ്രാതല്‍ സദ്യക്കായി അരിയളക്കല്‍ ചടങ്ങ് നടത്തുന്നു. ദേവസ്വം മെംബര്‍മാരായ ശ്രീ. പി.നാരായണനും, ശ്രീമതി. സുമതിക്കുട്ടിയമ്മയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Friday, November 30, 2007

വൈക്കത്തഷ്ടമി വിശേഷം

ആനകള്‍ ദയവായി ക്ഷമിക്കുമല്ലോ? അല്പം തിരക്കു കുറവ് ഇവിടെ മാത്രമേ കണ്ടള്ളൂ.... ചെറുപ്പത്തിലെ കേട്ട് പഴകിയ ചൊല്ലാരിക്കും കാരണം.... “ആന ഓടുവാണേ പിന്നോട്ടാരിക്കും..”


ഇന്നു് 11-ആം ഉത്സവം. വൈകിട്ട് നടന്ന കാഴ്ച്ച ശ്രീബലിയില്‍ നിന്ന്.










നാളെ പുലര്‍ച്ചെ 4.30 മുതല്‍ ആണ് അഷ്ടമി ദര്‍ശനം. നാനാ ദേശത്തുനിന്നുള്ള ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു. പകല്‍ മുഴുവന്‍ നല്ല ചൂട് അതു് തണുപ്പിക്കാനായെന്ന പോലെ രാത്രി 8.00 മണിയോടെ തകര്‍ത്ത് ഒരു മഴ പെയ്തു. ആ സമയം അഷ്ടമിപ്രാതലിന് അരിയളക്കല്‍ ചടങ്ങ് അകത്ത് നടക്കുകയായിരുന്നു. [ വൈക്കം ക്ഷേത്രത്തിലെ ഏറ്റവും ശ്രേഷ്ടമായ വഴിപാട് ആണ് പ്രാതല്‍ അഥവാ അന്നദാനം, എന്നാല്‍ അഷ്ടമി ദിവസം ദേവസ്വം ചിലവിലാണ് പ്രാതല്‍ നടക്കുന്നത്‌. ഇത്തവണ 151 പറ അരിയുടെതാണ് പ്രാതല്‍ സദ്യ.]


Thursday, November 29, 2007

അഷ്ടമി വിശേഷം....

പ്രദിക്ഷിണ വഴിയിലൂടെ.........

തെക്കുഭാഗത്തു പനഞ്ചിക്കല്‍ ഭഗവതിയും സര്‍പ്പത്താന്മാരുമാണ് ഇവിടെയുള്ള ഉപദേവതകള്‍.

അഷ്ടമി വിശേഷം




കണ്ണൊന്നും മഞ്ഞളിക്കേണ്ട.... 916 സ്വര്‍ണ്ണാ......
തിരുനക്കര ശിവന്‍ പുതിയ മാലയും ലോക്കറ്റുമായി

Tuesday, November 27, 2007

എട്ടാം ഉത്സവം ഒന്‍പത് ആനകള്‍ ...

വൈകിട്ടത്തെ കാഴ്ച്ച ശ്രീബലിയില്‍ ശ്രീ വൈക്കം ഷാജി & പാര്‍ട്ടിയുടെ നാദസ്വരവും മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരുന്നു.

(ഒരു വീഡിയോ അപ്ലോഡ് ചെയ്യല്‍ പൊളിഞ്ഞു പോയി.. ക്ഷമി..)


എട്ടും ഒന്‍പതും ദിവസങ്ങളില്‍ കഥകളി വിള്‍ക്കു തെളിയുന്ന രാത്രികള്‍..
ഇന്ന് കഥകള്‍: 1. കചദേവയാനി 2. ബാലിവിജയം (കമലദളത്തോടു കൂടി)
28.11.07 നാളെ രാത്രി 11.00 മുതല്‍ 1. ഉത്തരാസ്വയംവരവും 2. കിരാതവും

Sunday, November 18, 2007

വൈക്കത്തഷ്ടമി 2007

വൃശ്ചികത്തിലെ കുളിരും പാലപ്പൂമണവുമായി ഈ വര്‍ഷത്തെ അഷ്ടമിയും ഇതാ എത്തി.
നവംബര്‍ 19 ന് വൈകിട്ട് വൈക്കത്തെ ആറ് എന്‍. എസ്സ്. എസ്സ്. കരയോഗങ്ങളും കൂടി സംയുക്തമായി നടത്തുന്ന കുലവാഴ പുറപ്പാട് ഇത്തവണ ആതിഥേയരായ 1573 ആറാട്ടുകുളങ്ങര ചീരംകുന്നമ്പുറം ശ്രീ കൃഷ്ണക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.
നവംബര്‍ 20 നു് വൈക്കത്തഷ്ടമി കൊടി കയറും. പിന്നീട് ഭക്തിയും സംഗീതവും നൃത്തവും കഥകളിയും സമ്മേളിക്കുന്ന രാവുകള്‍.. ഡിസംബര്‍ 1 ന് ശനിയാഴ്ച്ച രാവിലെ 4.00 മുതല്‍ അഷ്ടമി ദര്‍ശനം.
പ്രിയരെ ഈ അഷ്ടടമിക്ക് നാട്ടില്‍ എത്തിച്ചേരാന്‍‍ കഴിയാത്തവര്‍ക്കായി ഞാന്‍ ഇനിയുള്ള കുറച്ച് അഷ്ടമി പോസ്റ്റുകള്‍ സമര്‍പ്പിക്കുന്നു.

Sunday, December 17, 2006

വൈക്കം സത്യാഗ്രഹം വീണ്ടും........



ചരിത്രമുറങ്ങുന്ന വൈക്കം എന്ന് പലപ്പോഴായി കേട്ടിരിക്കുന്നു. ഇതാ തമിഴ് സിനിമാക്കാര്‍ വരെ ഇപ്പോള്‍ തപ്പി വരുന്നു. തമിഴ് ചിത്രം പെരിയോരുടെ ചിത്രീകരണ വേളയില്‍ നിന്ന്. സൂക്ഷിച്ച് നോക്കിയാല്‍ നടന്‍ സത്യരാജിനേയും കാണാം.

Tuesday, December 12, 2006

സ്വാഗതം എല്ലാവര്‍ക്കും..

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൃശ്ചികാഷ്ടമി നാളെ (13.12.2006).
രാവിലെ 4.00 മുതല്‍ അഷ്ടമി ദര്‍ശനം.
ഉച്ചയ്ക്ക് 100 ന് മേല്‍ പറയുടെ പ്രാതല്‍.
എല്ലാവര്‍ക്കും സ്വാഗതം..
(ചിലവ് ചെയ്യുന്നതാണ്..)
വൈക്കത്ത് എത്തിയ ശേഷം വൈക്കനെ തിരക്കിയാല്‍ മതി. ആരും കാണിച്ചു തരും.

Wednesday, November 29, 2006

തലയോലപറമ്പ് തിരുപുരം ക്ഷേത്രം


വൈക്കത്തിനടുത്ത് തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പകല്‍പ്പുരത്തില്‍ നിന്നു്

Sunday, October 08, 2006

വടക്കേ കവലയിലെ പ്രതിമകള്‍



വടക്ക് നിന്നും കിഴക്ക് നിന്നും വൈക്കത്ത്‌ വരുന്നവരെ ആദ്യം സ്വീകരിക്കുന്നത്‌ ഈ പ്രതിമകളാണ്‌. മന്നത്ത്‌ പത്മനാഭനും, ടി കെ മാധവനും തന്തൈ പെരിയോരും വടക്കേ കവലയിലുള്ള റൗണ്ടില്‍ നിന്നും. മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം ജി ആറിന്റെ പത്നി ജാനകി വൈക്കംകാരിയാണ്‌. രണ്ടു പേരുടേയും പ്രതിമകളും റൗണ്ടിനടുത്തുള്ള മണി മന്ദിരത്തില്‍ കാണാം.

വൈക്കം ചിത്രങ്ങളിലൂടെ..

വൈക്കം ബോട്ട്‌ ജെട്ടിയും കായലും. അക്കരെ ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്തേക്കാണ്‌ ബോട്ട്‌ സര്‍വീസ്‌.

കെ ടി ഡി സി ബിയര്‍ പാര്‍ലര്‍



പണി പൂര്‍ത്തിയായി വരുന്ന വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരം

കായല്‍ തീരത്തൊരു നഗരം


കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അറ്റത്തു സ്തിതി ചെയ്യുന്ന വൈക്കം, താലൂക്ക്‌ ആസ്ഥാനവും ആദ്യ കാല മുനിസിപ്പാലിറ്റികളില്‍ ഒന്നുമാണ്‌. വികസനം വളരെ പതിയെയാണെങ്കിലും ഇപ്പോള്‍ കായല്‍, ഉള്‍നാടന്‍ ജലാശയ ടൂറിസവുമായി ബന്ധപ്പെട്ട്‌ പല പദ്ധതികളും വരുന്നുണ്ട്‌. ഇവിടെ നിന്ന് പ്രശസ്തമായ കുമരകത്തേക്ക്‌ 11 കി.മീ. മാത്രം ദൂരമേയുള്ളൂ. ഏറണാകുളത്തു നിന്നും വൈക്കം വഴി കുമരകത്തേക്ക്‌ ധാരാളം സഞ്ചാരികള്‍ പോവുന്നുണ്ട്‌.

Saturday, September 16, 2006

വൈക്കം ക്ഷേത്രം


വൈക്കത്തിന്റെ ജീവചൈതന്യമായി നിറഞ്ഞു നില്‍ക്കുന്ന വൈക്കം ശ്രീ മഹാദേവക്ഷേത്രം. ശ്രീ പരമശിവന്‍ പാ‍ര്‍വതീ സമേതനായി വാഴുന്ന ഈയിടം അന്നദാനത്തിനു പേരുകേട്ടതാണ് .