കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അറ്റത്തു സ്തിതി ചെയ്യുന്ന വൈക്കം, താലൂക്ക് ആസ്ഥാനവും ആദ്യ കാല മുനിസിപ്പാലിറ്റികളില്‍ ഒന്നുമാണ്. വികസനം വളരെ പതിയെയാണെങ്കിലും ഇപ്പോള്‍ കായല്‍, ഉള്‍നാടന്‍ ജലാശയ ടൂറിസവുമായി ബന്ധപ്പെട്ട് പല പദ്ധതികളും വരുന്നുണ്ട്. ഇവിടെ നിന്ന് പ്രശസ്തമായ കുമരകത്തേക്ക് 11 കി.മീ. മാത്രം ദൂരമേയുള്ളൂ. ഏറണാകുളത്തു നിന്നും വൈക്കം വഴി കുമരകത്തേക്ക് ധാരാളം സഞ്ചാരികള്‍ പോവുന്നുണ്ട്.
2 comments:
ഒരു വൈക്കം കാരനെ ബ്ലോഗില്‍ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തൊഷം.
ഞാനും വൈക്കത്തു താമസിക്കുന്നു. എറണാകുളം ഏജീസ് ഓഫീസില്‍(കലൂര്‍) ജോലി ചെയ്യുന്നു.
വൈകത്തിന്റെ വിശേഷങ്ങള്‍ ഭംഗിയുള്ള ചിത്രങ്ങളായി ബ്ലോഗില്‍ കാണുമ്പോള്‍ അഭിമാനം തൊന്നുന്നു. നന്ദി.
സന്തോഷം തോമസ്... വൈക്കത്തെ പറ്റി എന്നാലാവുന്നത് ഞാനിവിടെ പോസ്റ്റ് ചെയ്യുവാന്‍ ശ്രമിക്കുകയാണ്.. താങ്കളെപ്പോലുള്ളവര്‍ ശ്രദ്ധിക്കുമെന്നുറപ്പുണ്ട്.. നന്ദി..
Post a Comment