

ഇന്നു് 11-ആം ഉത്സവം. വൈകിട്ട് നടന്ന കാഴ്ച്ച ശ്രീബലിയില്‍ നിന്ന്.
നാളെ പുലര്‍ച്ചെ 4.30 മുതല്‍ ആണ് അഷ്ടമി ദര്‍ശനം. നാനാ ദേശത്തുനിന്നുള്ള ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു. പകല്‍ മുഴുവന്‍ നല്ല ചൂട് അതു് തണുപ്പിക്കാനായെന്ന പോലെ രാത്രി 8.00 മണിയോടെ തകര്‍ത്ത് ഒരു മഴ പെയ്തു. ആ സമയം അഷ്ടമിപ്രാതലിന് അരിയളക്കല്‍ ചടങ്ങ് അകത്ത് നടക്കുകയായിരുന്നു. [ വൈക്കം ക്ഷേത്രത്തിലെ ഏറ്റവും ശ്രേഷ്ടമായ വഴിപാട് ആണ് പ്രാതല്‍ അഥവാ അന്നദാനം, എന്നാല്‍ അഷ്ടമി ദിവസം ദേവസ്വം ചിലവിലാണ് പ്രാതല്‍ നടക്കുന്നത്. ഇത്തവണ 151 പറ അരിയുടെതാണ് പ്രാതല്‍ സദ്യ.]