Sunday, October 08, 2006

വടക്കേ കവലയിലെ പ്രതിമകള്‍



വടക്ക് നിന്നും കിഴക്ക് നിന്നും വൈക്കത്ത്‌ വരുന്നവരെ ആദ്യം സ്വീകരിക്കുന്നത്‌ ഈ പ്രതിമകളാണ്‌. മന്നത്ത്‌ പത്മനാഭനും, ടി കെ മാധവനും തന്തൈ പെരിയോരും വടക്കേ കവലയിലുള്ള റൗണ്ടില്‍ നിന്നും. മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം ജി ആറിന്റെ പത്നി ജാനകി വൈക്കംകാരിയാണ്‌. രണ്ടു പേരുടേയും പ്രതിമകളും റൗണ്ടിനടുത്തുള്ള മണി മന്ദിരത്തില്‍ കാണാം.

വൈക്കം ചിത്രങ്ങളിലൂടെ..

വൈക്കം ബോട്ട്‌ ജെട്ടിയും കായലും. അക്കരെ ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്തേക്കാണ്‌ ബോട്ട്‌ സര്‍വീസ്‌.

കെ ടി ഡി സി ബിയര്‍ പാര്‍ലര്‍



പണി പൂര്‍ത്തിയായി വരുന്ന വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരം

കായല്‍ തീരത്തൊരു നഗരം


കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അറ്റത്തു സ്തിതി ചെയ്യുന്ന വൈക്കം, താലൂക്ക്‌ ആസ്ഥാനവും ആദ്യ കാല മുനിസിപ്പാലിറ്റികളില്‍ ഒന്നുമാണ്‌. വികസനം വളരെ പതിയെയാണെങ്കിലും ഇപ്പോള്‍ കായല്‍, ഉള്‍നാടന്‍ ജലാശയ ടൂറിസവുമായി ബന്ധപ്പെട്ട്‌ പല പദ്ധതികളും വരുന്നുണ്ട്‌. ഇവിടെ നിന്ന് പ്രശസ്തമായ കുമരകത്തേക്ക്‌ 11 കി.മീ. മാത്രം ദൂരമേയുള്ളൂ. ഏറണാകുളത്തു നിന്നും വൈക്കം വഴി കുമരകത്തേക്ക്‌ ധാരാളം സഞ്ചാരികള്‍ പോവുന്നുണ്ട്‌.